മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലേക്ക് അലങ്കാര പീഠം

ഗുരുവായൂരപ്പന് വഴിപാടായി തേക്ക് തടിയിൽ തീർത്ത കമനീയമായ അലങ്കാരപീഠം. പൊന്നാനി തൃക്കാവ് സൗഭാഗ്യ നിവാസിൽ രജീഷാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അലങ്കാരപീഠം സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പീഠം ഏറ്റുവാങ്ങി.

രജീഷിൻ്റെ മാതാവ് സൗമിനിയും സഹോദരൻ രതീഷും ചടങ്ങിനെത്തി. ഭക്തർ നൃത്ത, സംഗീത അരങ്ങേറ്റം നടത്തുന്ന മേൽപ്പത്തൂർ  ഓഡിറ്റോറിയത്തിലെ വേദിയിലേക്കുള്ള അലങ്കാര പീഠമാണിത്. പിച്ചളയിൽ പൊതിഞ്ഞ ആനക്കൊമ്പ് മാതൃകയും ഗുരുവായൂരപ്പൻ്റെ ചിത്രവും ആലേഖനം ചെയ്ത അലങ്കാര പീഠത്തിൻ്റെ ശില്പി ബിജു എളവള്ളിയാണ്. കുമിൾ തടിയിലാണ് ആന കൊമ്പ് തീർത്തത്.

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി.മനോജ് കുമാർ, രാധിക, പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, ശില്പി ബിജു എളവള്ളി എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *