അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നു

തിരുവനന്തപുരം നെയ്യാറ്റിൻകര സബ്കോടതിയിൽ അഡീഷണൽ ​ഗവൺമെന്റ് പ്ലീഡർ ആന്റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമനം നടത്തുന്നതിന് അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. നിശ്ചിത യോ​ഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ജനനതീയതി, എൻറോൾമെന്റ് തിയ്യതി, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ മെയിൽ ഐഡി, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ കൈകാര്യം ചെയ്തിട്ടുള്ള മൂന്ന് സെഷൻസ് കേസുകളുടെ ജഡ്ജ്മെന്റ് പകർപ്പുകൾ എന്നിവ അയക്കണം.
അവസാന തിയ്യതി ജനുവരി 15. വിലാസം: സീനിയർ സൂപ്രണ്ട്, സ്യൂട്ട്‌ സെക് ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695043.

Leave a Reply

Your email address will not be published. Required fields are marked *