ഗുരുവായൂരില്‍ ചോറൂൺ വഴിപാട് ഇനി എ.സി.ഹാളിൽ 

ഗുരുവായൂർ ക്ഷേത്രത്തിൽ കുഞ്ഞുങ്ങൾക്ക് ഇനി ചോറൂൺ ഏ.സി. ഹാളിൽ. ശീതീകരിച്ച ചോറൂൺ  വഴിപാട് ഹാളിൻ്റെ സമർപ്പണം നടന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചോറൂൺ ഹാളിൽ നിലവിളക്കു തെളിയിച്ചു. ശീതികരിച്ച ഹാളിൻ്റെ സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു.

നാല് ടൺ കപ്പാസിറ്റിയുള്ള അഞ്ച് ഏ.സിയാണ് ചോറുൺ ഹാളിൽ സ്ഥാപിച്ചത്. ദേവസ്വത്തിൻ്റെ തനത് ഫണ്ട്‌ ചെലവഴിച്ചാണ് ഏ.സി.സംവിധാനം ഒരുക്കിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ടി.രാധിക, ഇലക്ട്രിക്കൽ എക്സിക്യൂട്ടീവ് എൻജിനീയർ പി.ജയരാജൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *