സംരംഭകര്‍ക്കായി ശില്പശാല നടത്തുന്നു
സംരംഭകര്‍ക്കായി അന്താരാഷ്ട്ര തൊഴില്‍ സംഘടനയും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റും (കീഡ്) ചേര്‍ന്ന് ആറ് ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു.
മാര്‍ച്ച് 10 മുതല്‍ 15 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസ്സില്‍ നടക്കുന്ന പരിശീലനത്തില്‍ സംരംഭകര്‍ക്ക് പങ്കെടുക്കാം. http://kied.info/training-calender/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. ഫോണ്‍: 0484 2532890/2550322/9188922800.




















