വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ‘വിജ്ഞാന വേനൽ’
വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാനും ഗ്രാൻഡ് മാസ്റ്ററുമായ ജി.എസ്. പ്രദീപാണ് ക്യാമ്പ് ഡയറക്ടർ
സാംസ്ക്കാരിക വകുപ്പിൻ്റെ കീഴിൽ തിരുവനന്തപുരം നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതിഭവൻ ‘വിജ്ഞാന വേനൽ’ സംഘടിപ്പിക്കുന്നു. കുട്ടികളിലെ സർഗാത്മകതയെയും അറിവിനെയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള അവധിക്കാല കൂട്ടായ്മയാണ് ‘വിജ്ഞാന വേനൽ’.
മെയ് 22 മുതൽ 26 വരെയുള്ള കൂട്ടായ്മയിൽ ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും. വൈകുന്നേരങ്ങളിൽ കലാപരിപാടികൾ ഉണ്ടായിരിക്കും. ദിവസവും രാവിലെ 10.30ന് ക്ലാസുകൾ ആരംഭിക്കും.
ഏഴാം ക്ലാസ് മുതൽ 12 വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. 1,000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പരമാവധി 100 വിദ്യാർഥികൾക്കാണ് പ്രവേശനം. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാനും ഗ്രാൻഡ് മാസ്റ്ററുമായ ജി.എസ്. പ്രദീപാണ് ക്യാമ്പ് ഡയറക്ടർ. വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഓഫീസിൽ നിന്ന് നേരിട്ടും ഓൺലൈനായും അപേക്ഷ ഫോം ലഭിക്കും. ഫോൺ: 0471-2311842, 9744012971 ഇ-മെയിൽ directormpcc@gmail.com