ഗുരുവായൂർ ദേവസ്വത്തിൽ വേദം, തന്ത്രം പഠിക്കാം

ഗുരുവായൂർ ദേവസ്വം വൈദിക സാംസ്‌കാരിക പഠനകേന്ദ്രം 2025-26 വർഷത്തെ പ്രവേശനത്തിന് ഹിന്ദു വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

വേദപഠനത്തോടൊപ്പം  ആധുനിക വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുന്ന വിധത്തിലാണ് ഇവിടെ ക്ലാസുകൾ ക്രമീകരി ച്ചിട്ടുളളത്. അപേക്ഷകർ പതിമൂന്നിനും പതിനെട്ടിനും ഇടയിൽ പ്രായമുളളവരായി രിക്കണം. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ ഏതെങ്കിലും ഒന്ന് ജയിച്ചവർക്ക് അപേക്ഷിക്കാം.

സംസ്‌കൃത ഭാഷാപരിജ്ഞാനം അഭിലഷണീയം. പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വേദത്തിനും തന്ത്രത്തിനുമായി പത്തു സീറ്റുകൾ വീതം. ആകെ 20 പേർക്കാണ് പ്രവേശനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭക്ഷണം, താമസ സൗകര്യം, സ്‌റ്റൈപ്പൻറ് എന്നിവക്ക് അർഹതയുണ്ടായിരിക്കും.

പ്രായം തെളിയിക്കുന്ന രേഖയോടൊപ്പം അപേക്ഷ അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ – 680 101 എന്ന വിലാസത്തിൽ 29.05.2025 ന്‌ മുമ്പായി കിട്ടത്തക്ക വിധത്തിൽ അയക്കേണ്ടതാണ്. കവറിനു മുകളിൽ പ്രവേശനം വൈദിക പഠനകേന്ദ്രം എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 7012914724, 9447537098

Leave a Reply

Your email address will not be published. Required fields are marked *