തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഒഴിവ്
തിരുവനന്തപുരം കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ഉള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി.എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), സബ് എൻജിനിയർ (സിവിൽ), സയന്റിഫിക് ഓഫീസർ, ഇലക്ട്രോണിക് മെക്കാനിക്ക്, സബ് സ്റ്റേഷൻ അസിസ്റ്റന്റ്, ജനറൽ ഇലക്ട്രിഷ്യൻ, ലോവർ ഡിവിഷൻ ക്ലർക്ക്, റിസപ്ഷനിസ്റ്റ്, ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ്, തിയറ്റർ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്.
20 നാണ് അവസാന തീയതി. വിശദവിവരങ്ങൾക്ക്: www.kstmuseum.com, www.lbscentre.kerala.gov.in, 0471-2306024, 2306025.




















