താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ ഫാർമസി  കോളേജുകളിലെ ബി.ഫാം (ലാറ്ററൽ എൻട്രി) മൂന്നാംഘട്ട അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുളള താത്കാലിക സ്‌ട്രേ വേക്കൻസി ഫില്ലിംഗ്   അലോട്ട്‌മെൻറ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ B.Pharm(LE)2024- Candidate Portal എന്ന ലിങ്കിൽ നിന്നും പ്രൊവിഷണൽ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് സാധുവായ പരാതികൾ ഉണ്ടെങ്കിൽ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ ceekinfo.cee@kerala.gov.in മുഖേന  ഫെബ്രുവരി 16 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്.

വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ 0471 2525300

Leave a Reply

Your email address will not be published. Required fields are marked *