പെരിങ്ങോം കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റ് ലക്ചറര്‍ നിയമനം

കണ്ണൂർ ജില്ലയിലെ പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോഴിക്കോട്  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 13ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരേയും പരിഗണിക്കും. ഫോണ്‍. 04985 295440, 8304816712