തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റിന്റെ (പീഡിയാട്രിക് നെഫ്രോളജി) രണ്ട് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 14ന് രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും.  DM or Fellowship in Paediatric Nephrology or DM in Nephrology or MD in Paediatrics (In the absence of above) എന്നിവയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയ്യതി, മുൻപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *