സീനിയർ പ്രൊജക്റ്റ് അസോ, പ്രൊജക്റ്റ് അസോ.നിയമനം
പുതുതായി തുടങ്ങുന്ന പ്രൊജക്റ്റിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) സീനിയർ പ്രൊജക്റ്റ് അസോസിയേറ്റ്, പ്രൊജക്റ്റ് അസോസിയേറ്റ് എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു. നിയമന കാലാവധി നീളാൻ സാധ്യതയുണ്ട്.
സോഷ്യൽ സയൻസിൽ പി.ജി, പ്രവൃത്തിപരിചയം, ഗവേഷണോപാധികളെക്കുറിച്ചുള്ള അറിവ്, വേർഡ്/ഡാറ്റ പ്രൊസസിംഗ് സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള അറിവ് എന്നിവയാണ് യോഗ്യതകൾ. പ്രൊജക്റ്റുകൾ, സാമൂഹികമായി ഇടപെടാനുള്ള കഴിവ്, പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് എന്നിവ അധിക യോഗ്യതയാണ്. ഇംഗ്ലീഷിലും മലയാളത്തിലും നന്നായി എഴുതാൻ കഴിയണം. യാത്ര ചെയ്യാനും പുതിയ വിഷയങ്ങൾ പഠിക്കാനും താൽപര്യമുണ്ടായിരിക്കണം.
2023 മാർച്ച് ഒന്നിന് 35 വയസ്സിൽ താഴെയായിരിക്കണം പ്രായം. സീനിയർ പ്രൊജക്റ്റ് അസോസിയേറ്റിന് 35,000 രൂപയും പ്രൊജക്റ്റ് അസോസിയേറ്റിന് 25,000 രൂപയുമായിരിക്കും പ്രതിമാസ വേതനം. ഉദ്യോഗാർഥികൾ prarecruitmentimg@gmail.com എന്ന ഇ-മെയിലിലേക്ക് മാർച്ച് 9ന് മുൻപ് ബയോഡാറ്റ അയക്കണം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കായി മാർച്ച് 15ന് ഐ.എം.ജി യിൽ എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.




















