ആയുർവേദ ഡിഗ്രികോഴ്‌സ്‌: രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ്

2025-ലെ പി.ജി.ആയുർവേദ ഡിഗ്രി കോഴ്സിലേയ്ക്കുള്ള രണ്ടാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 2025 ലെ പി.ജി.ആയുർവേദ ഡിഗ്രി കോഴ്സിലേയ്ക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഡിസംബർ എട്ടിന് വൈകിട്ട്  മൂന്നു മണിക്ക് മുൻപായി www.cee.kerala.gov.in ൽ അപേക്ഷ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ്  എന്നിവയ്ക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ: 0471 -2332120, 2338487.