ഏവിയേഷൻ കോഴ്സുകളിൽ സീറ്റൊഴിവ്
കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൻ്റെ (സിയാൽ) ഉപകമ്പിനിയായ സി. ഐ. എ എസ്. എൽ അക്കാദമിയിൽ കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടുകൂടി ആരംഭിച്ച ഏവിയേഷൻ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്.
ഏവിയേഷൻ മാനേജ്‌മെന്റ്റിൽ പിജി ഡിപ്ലോമ, എയർ ക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങിൽ അഡ്വാൻസ്‌ഡ് ഡിപ്ലോമ കോഴ്സുകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. താൽപര്യമുള്ളവർ സെപ്റ്റംബർ 30ന് സർട്ടിഫിക്കറ്റുകളുമായി കൊച്ചി എയർപോർട്ടിനടുത്തുള്ള സി. ഐ. എ എസ്. എൽ അക്കാദമിയിൽ ഹാജരാകണം. കോഴ്സുകളുടെ പഠന കാലാവധി ഒരു വർഷമാണ് .
ഫോൺ – 8848000901