‘സസ്യഹോർമോണുകളുടെ മായാലോകം’ പ്രകാശനം ചെയ്തു

സസ്യങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്ന ഹോർമോണുകളെ കുറിച്ച് അറിയാൻ ഏറെയുണ്ട്. പരിസ്ഥിതിയുമായി ഇണങ്ങിചേരുന്നതിനും പ്രതികൂല കാലാവസ്ഥ തരണം ചെയ്യുന്നതിനും ഹോർമോണുകൾ സസ്യങ്ങളെ പ്രാപ്തമാക്കുന്നു.

സുരേഷ് മുതുകുളം രചിച്ച ‘സസ്യഹോർമോണുകളുടെ മായാലോകം’ എന്ന പുസ്തകം ഹോർമോണുകളുടെ കഥ പറയുന്നു. കൗതുകത്തോടെ ഇതിൻ്റെ ശാസ്ത്രം അവതരിപ്പിക്കുകയാണ് പുസ്തകം. കുട്ടികൾക്ക് ഇഷ്ടമാകുന്ന തരത്തിലാണ് ഇതിൻ്റെ രചന.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തത്തിന് 180 രൂപയാണ് വില. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ പുസ്തകം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.ചന്ദ്രദത്തൻ പ്രകാശനം ചെയ്തു.

ഐ.ഇ.ഐ ചെയർമാൻ  പി.ബാലകൃഷ്ണൻ നായർ പുസ്തകം സ്വീകരിച്ചു. വെള്ളായണി കാർഷിക കോളേജ് അസി.പ്രൊഫസർ ഡോ. ചിഞ്ചു പുസ്തകം പരിചയപ്പെടുത്തി. സി.ഡബ്ല്യു.ആർ.ഡി.എം. എക്സിക്കുട്ടീവ് ഡയരക്ടർ ഡോ.മനോജ്.പി.സാമുവൽ, മാധ്യമ പ്രവർത്തകൻ ടോം ജോർജ്, കർഷക സംരംഭകയായ ചന്ദ്രിക രാജൻ, അനിൽ നെടുങ്ങോട്, എസ്.കെ.സുരേഷ്, കെ.എസ്.ഉദയകുമാർ, എഴുമാവിൽ രവീന്ദ്രനാഥ്, ഗ്രന്ഥകർത്താവ് സുരേഷ് മുതുകുളം തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *