വനഗവേഷണ സ്ഥാപനത്തില്‍ റിസര്‍ച്ച് അസോ. ഒഴിവ്

തൃശ്ശൂര്‍ പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ കാലാവധിയുള്ള റിസര്‍ച്ച് അസോസിയേറ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി ബോട്ടണി, ബയോ ടെക്‌നോളജി എന്നിവയില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദം.

ക്വാളിറ്റി പ്ലാനിങ് മെറ്റീരിയല്‍ പ്രൊഡക് ഷന്‍, പ്രൊപഗേഷന്‍ ടെക്‌നിക് ഓഫ് റെറ്റ് (RET), മെഡിസിനല്‍ പ്ലാന്റ്‌സ് എന്നിവയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഫീല്‍ഡ് ബോട്ടണി, നഴ്‌സറി ടെക്‌നിക് എന്നിവയിലെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.

പ്രതിമാസ ഫെല്ലോഷിപ്പ് 27,000 രൂപ. പ്രായപരിധി 2024 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.

താല്‍പര്യമുള്ളവര്‍ മാര്‍ച്ച് ആറിന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചി ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2690100.