പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.ഡി/ഡി.എന്‍.ബി (റേഡിയോ ഡയഗ്‌നോസിസ്) അല്ലെങ്കില്‍ ഡി.എം.ആര്‍.ഡിയും (റേഡിയോ ഡയഗ്നോസിസ്) ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.

അപേക്ഷാ ഫോം https://www.govtmedicalcollegekozhikode.ac.in/news വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഫെബ്രുവരി 20നകം പ്രിന്‍സിപ്പല്‍, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് -673008 എന്ന വിലാസത്തില്‍ അയക്കണം. പ്രായപരിധി: 40. എഴുത്തുപരീക്ഷയും അഭിമുഖവും ഫെബ്രുവരി 23ന് രാവിലെ 10ന് നടക്കും. അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. കോഴ്സ് മാര്‍ച്ച് ഒന്നിന് ആരംഭിക്കും.