പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്: 29 വരെ ഓപ്ഷൻ നല്കാം
2025 അദ്ധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് ഡിഗ്രി കോഴ്സ് അപേക്ഷ സമർപ്പിച്ചവരുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ സെപ്റ്റംബർ 29 നകം കോളേജ് ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കണം.
ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്മെന്റിൽ ഉൾപ്പെടുത്തുന്നതല്ല. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്ട്മെന്റ് 30 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.




















