പ്ലീഡർ ടു ഡു ഗവണ്മെന്റ് വർക്ക് : അഭിഭാഷക പാനൽ

തിരുവനന്തപുരം ജില്ലയിലെ വർക്കല മുൻസിഫ് കോർട്ട് സെന്ററിൽ പ്ലീഡർ ടു ഡു ​ഗവൺമെന്റ് വർക്കിന്റെ തസ്തികയിൽ നിയമനം നടത്തുന്നു. നിശ്ചിത യോ​ഗ്യതയുള്ള ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 60 വയസ്സ് കവിയരുത്.

താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695043 എന്ന വിലാസത്തിൽ അപേക്ഷിക്കുക. അവസാന തിയതി ഫെബ്രുവരി 15.

Leave a Reply

Your email address will not be published. Required fields are marked *