ഫോട്ടോ ജേര്‍ണലിസം: ജൂണ്‍ 30 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ജുലായ് മാസത്തില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം.

തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റാണുള്ളത്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്.

പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അക്കാദമി വെബ്സൈറ്റില്‍ (www.keralamediaacademy.org) നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30. കേരള മീഡിയ അക്കാദമി സബ്സെന്റര്‍, ശാസ്തമംഗലം, ഐ.സി. ഐ .സി.ഐ ബാങ്കിന് എതിര്‍വശം, തിരുവനന്തപുരം – 10. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068, 0471 2726275