പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലേക്കും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും (ആർ.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ലഭ്യമായ എല്ലാ സീറ്റുകളിലേക്കും 2024-25 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

ഒക്ടോബർ ഏഴിന് വൈകുന്നേരം നാല് മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2525300.

Leave a Reply

Your email address will not be published. Required fields are marked *