പി.ജി.മെഡിക്കൽ അലോട്ട്‌മെന്റ്: ഫൈനൽ മെരിറ്റ് കാറ്റഗറി ലിസ്റ്റ്
മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ പുതുക്കിയ മൂന്നാംഘട്ട പി.ജി. മെഡിക്കൽ അലോട്ട്‌മെന്റ് ഷെഡ്യൂൾ പ്രകാരം ഫൈനൽ മെരിറ്റ് കാറ്റഗറി ലിസ്റ്റുകൾ ജനുവരി 27 ന് പ്രസിദ്ധീകരിക്കും.
ഓൺലൈൻ രജിസ്ട്രേഷനും ഓപ്ഷനുകൾ നൽകുന്നതിനും ഒഴിവാക്കുന്നതിനും ജനുവരി 30 മുതൽ ഫെബ്രുവരി മൂന്ന് വൈകിട്ട് അഞ്ച് വരെ അവസരമുണ്ട്. പ്രവേശനം നേടിയ കോളേജുകളിൽ നിന്ന് രജിസ്ട്രേഷൻ ഫീസ് തിരികെ ലഭിക്കാതെ ടി.സി വാങ്ങാനുള്ള അവസാന തീയതി ഫെബ്രുവരി രണ്ട് വൈകുന്നേരം അഞ്ച് മണി വരെയാണ്.
അലോട്ട്‌മെന്റ് ഫെബ്രുവരി അഞ്ചിന് നടക്കും. അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ ഫെബ്രുവരി ആറു മുതൽ ഒമ്പതു വരെ പ്രവേശനം നേടാം. ഫോൺ: 0471-2525300.