പി.ജി.ആയുർവേദ കോഴ്‌സ് സ്‌ട്രേ വേക്കൻസി അലോട്ട്‌മെൻ്റ്

2024 ലെ പി.ജി. ആയുർവേദ കോഴ്‌സിലേക്കുള്ള മൂന്നാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

2024 ലെ പി. ജി. ആയുർവേദഡിഗ്രി, ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 17ന് ഉച്ചക്ക്  ഒരു മണിക്ക് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓപ്ഷൻ നൽകണം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക.