പി.ജി.മെഡിക്കൽ: മൂന്നാംഘട്ട ഓപ്ഷൻ രജിസ്ട്രേഷൻ തീയതി നീട്ടി
പി.ജി.മെഡിക്കൽ/ ഡി.എൻ.ബി. കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട ഓപ്ഷൻ രജിസ്ട്രേഷൻ സമർപ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 10 വൈകിട്ട് 5 മണി വരെ നീട്ടി.
ഫെബ്രുവരി 10 വൈകിട്ട് 5 മണി വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ പി.ജി.മെഡിക്കൽ/ ഡി.എൻ.ബി കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് ഫെബ്രുവരി 12നും അന്തിമ അലോട്ട്മെന്റ് ഫെബ്രുവരി 13നും പ്രസിദ്ധീകരിക്കും. വിശദമായ വിവരങ്ങൾക്ക്: www.cee.kerala.gov.in 0471 2332120, 2338487.




















