ഓൺലൈൻ ക്ലാസുകൾ നടത്താം, കേൾക്കാം
ഓൺ ലൈൻ ക്ലാസുകൾ നടത്താനും കേൾക്കാനുമുള്ള സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയാണ് തമിഴ്നാട്ടിലെ വെല്ലുർ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (VIT) സിസ്റ്റംസ് ഡിപ്പാര്‍ട്‌മെന്റില്‍ ഐ.ടി വിഭാഗം മേധാവിയായ സി.എം.മോഹൻകുമാർ
കോവിഡ് 19 എന്ന കൊറോണ വൈറസ് നാട് വാഴുന്ന കാലമാണിത്. ലോകത്തെ എല്ലാ മേഖലയും സ്തംഭിച്ചു നില്‍ക്കുകയാണ്. വിദ്യാലയങ്ങളും കലാലയങ്ങളും അടഞ്ഞതോടെ നമ്മുടെ കുട്ടികള്‍ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടാന്‍ നിർബന്ധിതരായിരിക്കുന്നു. കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ അവസാന നാളുകളിൽ ക്ലാസ് നിര്‍ത്തി വെക്കേണ്ട സാഹചര്യം നമ്മുടെ രാജ്യത്തുണ്ടായി. ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതും അനിശ്ചിതത്ത്വത്തിലാണ്. ഈ സാഹചര്യം തുടര്‍ന്നാല്‍ കുട്ടികള്‍ക്ക് അവരുടെ ഒരധ്യയന വര്‍ഷം നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്. ഉന്നവിദ്യാഭ്യാസ മേഖലയില്‍ ഇതുണ്ടാക്കിയിട്ടുള്ള പ്രതിസന്ധി ഭീതി ജനകമാണ്. ഇങ്ങനെയുള്ള അത്യപൂര്‍വമായ സാഹചര്യത്തില്‍ വിദ്യാത്ഥികളുടെ അധ്യയനം നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ വിവരസാങ്കേതിക വിദ്യ എങ്ങിനെ ഉപകരിക്കുമെന്ന് പരിശോധിക്കാം. അടുത്തകാലത്ത് നമ്മള്‍ ഏറെ കേൾക്കുന്ന ഒന്നാണ് ഓണ്‍ലൈന്‍ കോഴ്‌സ്. ഈ സാങ്കേതിക വിദ്യ ലോകം മുഴുവന്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഇതിനു വേണ്ട അംഗീകാരം കിട്ടിയിട്ടില്ല. ഇന്ത്യയില്‍ പല പ്രമുഖ സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവര സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തുടങ്ങിയെങ്കിലും വേണ്ട നിലവാരത്തിലെത്താനായിട്ടില്ല . ഇതിന് പല കാരണങ്ങളുമുണ്ട്. നമ്മള്‍ ഇതുവരെ പരിചയിച്ച പഠന മുറയില്‍ നിന്ന് വ്യത്യസ്തമായ ഒരു മുറയാണിത്. അതിനോട് പൊരുത്തപ്പെട്ട് പോകാനാകുമോ എന്ന സംശയം, ക്ലാസ്സ്മുറിയില്‍ ആസ്വദിച്ചിരുന്ന സ്വാതന്ത്യം നഷ്ടപ്പെടുമോ എന്ന തോന്നല്‍, ക്ലാസ് ഫലവത്താകുമോ എന്ന പേടി. മാത്രമല്ല അതിനുവേണ്ടിവരുന്ന പണച്ചെലവ് – ഇതെല്ലാം ഈ മേഖലയെ ആശങ്കയിലാക്കുന്നു.ഇന്റര്‍നെറ്റ് ലഭ്യതയും മറ്റൊരു വലിയ പ്രശ്‌നമാണ്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ 4G കണക്റ്റിവിറ്റി ഉണ്ടെങ്കിലും പല സ്ഥലങ്ങളിലും ഡേറ്റാ ട്രാന്‍സ്മിഷന് വേഗത കുറവാണ്.പല ഗ്രാമപ്രദേശങ്ങളിലും ആവശ്യമുള്ള വേഗത കിട്ടാത്ത സാഹചര്യമാണ്. ഇത് ഓൺലൈൻ ക്ലാസിനെ ബാധിക്കുമ്പോൾ നമുക്ക് വിരസത ഉണ്ടാക്കും. ഇത്രയും കാര്യങ്ങള്‍ മറികടക്കാന്‍ കഴിഞ്ഞാല്‍ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഫലപ്രദമായി ക്ലാസ് നടത്താന്‍ സാധിക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം അല്ലെങ്കില്‍ ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ഏതൊക്കെ വിധത്തില്‍ നടത്താം എന്നതിനെ കുറിച്ച് നോക്കാം.

ആദ്യമായി MOOC കോഴ്‌സ് എന്താണെന്നു പരിചയപ്പെടാം. Massive Open Online Course എന്നറിയപ്പെടുന്ന വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ സംവിധാനത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം അവര്‍ക്കിഷ്ടമുള്ള കോഴ്‌സ് രജിസ്റ്റര്‍ ചെയ്ത് വേണ്ടസമയത്ത് പഠിക്കാം. ഇതില്‍ പല പ്രമുഖ അധ്യാപകരുടെയും റെക്കോഡ് ചെയ്ത ക്ലാസ്സ് ലഭിക്കും. സംശയങ്ങള്‍ chat സ്‌പേസില്‍ ഇട്ടാല്‍ അതിനു മറുപടി, ക്ലാസ്സ് നടത്തുന്ന അധ്യാപകനില്‍ നിന്ന് കിട്ടാനുള്ള സൗകര്യവും ഉണ്ട്. തത്സമയ സംശയം ദൂരീകരിക്കാന്‍ ഇവിടെ സാധ്യത കുറവാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോഴ്‌സ് എത്ര തവണ കാണാനും കേള്‍ക്കാനമുള്ള സൗകര്യവുമുണ്ട്.അതു പോലെ തന്നെ ഓരോ പാഠം കഴിയുമ്പോഴും ലെസ്സന്‍ ടെസ്റ്റ്, ക്വിസ് എന്നീ പരീക്ഷാമുറകളും ഇതിലുണ്ട്. കോഴ്സിന്റെ അവസാനം പരിക്ഷ എഴുതി സര്‍ട്ടിഫിക്കറ്റ് നേടാം. ജയിച്ചില്ലെങ്കിൽ നിശ്ചിത ഫീസടച്ച് വീണ്ടും എഴുതാം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഇത്തരത്തിലുള്ള SWAYAM എന്ന കോഴ്സ് ഇപ്പോള്‍ പ്രസിദ്ധി നേടിക്കൊണ്ടിരിക്കുകയാണ്. ഇനി തത്സമയ ക്ലാസ് (live class ) എങ്ങിനെ നടത്തുന്നു എന്നതിനെക്കുറിച്ചറിയാം. ഇത് രണ്ട് വിധത്തില്‍ നടത്താം 1.Non Interactive Live Class : നോണ്‍ ഇന്ററാക്ടീവ് ക്ലാസ്സ്എന്നാല്‍ അധ്യാപകര്‍ അവര്‍ നില്‍ക്കുന്ന സ്ഥലത്തു നിന്ന് വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന ക്ലാസ്സാണ്.ഇത് തത്സമയം വിദ്യാര്‍ത്ഥികളില്‍ എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് ശ്രദ്ധിക്കാന്‍ കഴിയുമെങ്കിലും അധ്യാപകരോട് സംവാദം നടത്തനാവില്ല. സാധാരണ യുട്യൂബ്,ഫേസ്ബുക്ക് എന്നീ സോഷ്യല്‍ മീഡിയ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഇത് വലിയ ചെലവില്ലാതെ പ്രാവര്‍ത്തികമാക്കാം

2.Interactive Live Class : ഇവിടെ അധ്യാപര്‍ക്ക് അവര്‍ നടത്തുന്ന ക്ലാസ് തത്സമയം വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ കഴിയും. അതു പോലെ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരെ കാണാനും സംവദിക്കാനും ഇതുവഴി കഴിയും. ഇപ്പോള്‍ വിപണിയില്‍ ഇതിനു വേണ്ട പല ആപ്പുകളും ലഭ്യമാണ്. ZOOM, Microsoft Team, CISCO Webex, Google Hangout എന്നിവ ഇതില്‍ ചിലതാണ്. Zoom, Microsoft Team എന്നിവ എങ്ങിനെ ഉപയോഗിക്കാം എന്നു നോക്കാം. ഇത് വളരെ കുറഞ്ഞ ബാന്റ് വിഡ്ത്തില്‍ പ്രവൃത്തിക്കും. ഡെസ്‌ക്ടോപ്പ്, ലാപ്‌ടോപ്, ടാബ്, മൊബൈല്‍ എന്നിവയിൽ നമുക്ക് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. ബാന്റ് വിഡ്ത്ത് കുറയുമ്പോള്‍ സ്വയം വീഡിയോ നിര്‍ത്താനും ഓഡിയോ മാത്രം പ്രവർത്തിപ്പിക്കാനും കഴിയും. നമ്മുടെ ഡെസ്‌ക്ടോപ്പ് സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനും. ഡെസ്‌ക്ടോപ്പില്‍ തെളിയുന്ന വിഷയത്തെ കുറിച്ച് സംവദിക്കാനും കഴിയും. നമ്മള്‍ ഉണ്ടാക്കിയ പവര്‍ പോയിന്റ് , ഓഡിയോ, വീഡിയോ മുതലായവ ഇതുവഴി പ്രസന്റ് ചെയ്യാനും അതിനെ കുറിച്ച് വിവരിക്കാനും കഴിയും. ക്ലാസ് നടത്തുന്നതിനിടയില്‍ കുട്ടികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ചോദിക്കാന്‍ ഹാന്‍സപ് ഓപ്ഷന്‍ ഉണ്ട്. മുഴുവന്‍ സെഷന്‍ റെക്കോര്‍ഡ് ചെയ്യാനും അതു പിന്നീട് വിദ്യാര്‍ത്ഥികളുമായി പങ്കിടാനും സാധിക്കും. അതുപോലെ തന്നെ ക്ലാസ്സ്‌കഴിഞ്ഞ ശേഷം പിന്നീട് വരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ചാറ്റിങ് സൗകര്യവും ഇതിലുണ്ട്. zoom ഉപയോഗിക്കുന്ന വിധം: https://zoom.us എന്ന വെബ്സൈറ്റില്‍ പോയി ഡൗൗണ്‍ലോഡ് ചെയ്തോ അല്ലെങ്കില്‍ വെബ് ബ്രൗസര്‍ ഉപയോഗിച്ചോ zoom ഉപയോഗികന്‍ കഴിയും. ആദ്യമായി സൂമില്‍ നമ്മുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം അല്ലെങ്കില്‍ നമ്മുടെ ഫേസ്ബുക്ക്, ഗൂഗിള്‍ അക്കൗണ്ട് ലിങ്ക് ചെയ്തും zoom ൽ രജിസ്റ്റര്‍ ചെയ്യാം.

ഇത് ഒറ്റത്തവണ മാത്രമേ ചെയ്യണ്ടതുള്ളു. ഇവിടെ കൊടുക്കുന്ന നമ്മുടെ വ്യക്തിഗത ഡേറ്റയില്‍ നിന്ന് മൊബൈല്‍ നമ്പറില്‍ ഒരു OTP വരും. വേരിഫിക്കേഷന്‍ ചെയ്യാന്‍ വേണ്ടിയാണിത്. OTP എന്റര്‍ ചെയ്ത് വേരിഫൈ ചെയ്താല്‍ രജിസ്‌ട്രേഷന്‍ പൂർത്തിയാാകും. രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയും, രജിസ്റ്റര്‍ ചെയ്യുമ്പോൾ നമ്മള്‍ കൊടുക്കുന്ന പാസ്‌വേഡും ഉപയോഗിച്ച് zoom പ്ലാറ്റഫോമില്‍ ചേരാന്‍ പറ്റും. ഇനി meeting അല്ലെങ്കില്‍ class തുടങ്ങാം. Schedule meeting എന്ന ഓപ്ഷന്‍ ഉപയോഗിച്ച് meeting schedule ചെയ്യാന്‍ സാധിക്കും. അതെ പോലെ schedule ചെയ്ത മീറ്റിംഗിലേക്കു വിദ്യാര്‍ത്ഥികളെ അവരുടെ മെയില്‍ ഐഡി ഉപയോഗിച്ച് ക്ഷണിക്കാനും സാധിക്കും.

വിദ്യാര്‍ത്ഥികളെ മീറ്റിങ്ങിന് ക്ഷണിക്കുമ്പോള്‍ അവര്‍ക്ക് ഒരു zoom ൽ നിന്ന് മീറ്റിംഗ് /ക്ലാസ്സിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍കൊള്ളുന്ന ഇമെയില്‍ സന്ദേശം പോകും. മെയിലില്‍ തന്നിട്ടുള്ളൂ ഹൈപ്പര്‍ ലിങ്ക് ക്ലിക്ക് ചെയ്ത് മെയിലില്‍ തന്നിരിക്കുന്ന മീറ്റിങ് ഐഡി ഉപയോഗിച്ച് മീറ്റിംഗില്‍ ചേരാന്‍ സാധിക്കും. ആരെല്ലാം മീറ്റിങ്ങില്‍ ചേര്‍ന്നിട്ടുണ്ടെന്നത് കാണാനുള്ള സൗകര്യവും ഇവിടെയുണ്ട്. Microsoft Team ഉപയോഗിക്കുന്ന വിധം: ഇതിന്റെ പ്രധാന പ്രത്യേകത Microsoft O 365 മായി ഇന്റര്‍ഗ്രേറ്റ് ചെയ്തുള്ളത് കൊണ്ട്, നമുക്ക് O 365 ന്റെ സൗകര്യം കൂടി ഉപയോഗിക്കാന്‍ കഴിയും. Zoom ൽ പറഞ്ഞ എല്ലാ സൗകര്യങ്ങളും ഇവിടെയും ലഭ്യമാണ്. അധ്യാപകര്‍ക്ക് അവരുടേതായ ക്ലാസ്സ്റൂം ഒരുക്കാനും വിദ്യാര്‍ത്ഥികളെ ചേർക്കാനും സാധിക്കും.

Https://teams.microsoft.com എന്ന വെബ്‌സൈറ്റിൽ പോയി team app ഡൗണ്‍ലോഡ് ചെയ്യുകയോ web browser വഴിയോ ഈ അപ്ലിക്കേഷന്‍ നമുക്ക് ഉപയോഗിക്കാന്‍ കഴിയും. Microsoft Campus agreement ൽ sign ചെയ്തിരിക്കുന്ന കലാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും എഗ്രിമെൻറ് പ്രാബല്യത്തില്‍ ഉള്ളതുവരെ ഈ സര്‍വീസ് സൗജന്യമായി ഉപയോഗിക്കാം.കൊറോണ കാലമായതിനാൽ മുകളില്‍ പറഞ്ഞ എല്ലാ അപ്ലിക്കേഷനും ഉപഭോക്താക്കള്‍ക്ക് 90 ദിവസം സൗജന്യ ട്രയല്‍ ലഭ്യമാണ്. ഇപ്പോൾ ലോക്ക് ഡൗണായതിനാൽഞങ്ങള്‍ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഓൺലൈൻ ക്ലാസിനായി Microsoft Teams വിപുലമായി ഉപയോഗിക്കുന്നുണ്ട്. മൈക്രോഫ്റ്റിന്റെ സഹായത്തോടെ അധ്യാപകര്‍ക്കും ഐ .ടി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും പരിശീലനം നല്‍കി. ഇതുവരെ അഞ്ഞൂറിൽപ്പരം അധ്യാപകര്‍ക്ക് ഇതിൽ പരിശീലനം നൽകി. ഇനി മറ്റുള്ളവരെക്കൂടിപരിശീലിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
cmmohankumar@vit.ac.in