ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിങും സംയുക്തമായി നടത്തുന്ന ഒരു വർഷ ത്തെ സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി-പ്ലസ് ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/പട്ടികവർഗ/ മറ്റ് അർഹരായ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും.

ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കോഴ്‌സ് വിജയിച്ചവർക്ക് ഡി.ടിപി ഓപ്പറേറ്റർ ഗ്രേഡ് 2, ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് -2, പ്ലേറ്റ് മേക്കർ ഗ്രേഡ് -2 തസ്തികകളിലേക്ക് പി.എസ്.സി അംഗീകാരമുണ്ട്.

സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററിലാണ് കോഴ്‌സുകൾ നടത്തുന്നത്. അപേക്ഷാഫോറം 100 രൂപയ്‌ക്ക് നേരിട്ടും 135 രൂപയ്ക്ക് തപാലിലും ഓഫീസർ ഇൻ ചാർജ്, സി-ആപ്റ്റ്, റാം മോഹൻ റോഡ്, മലബാർ ഗോൾഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തിലും ലഭിക്കും. ഫോൺ: 0495 2723666, 0495 2356591, 9400453069. വെബ്‌സൈറ്റ്: www.captkerala.com പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30.

Leave a Reply

Your email address will not be published. Required fields are marked *