മെഡിക്കൽ,അനുബന്ധ കോഴ്സ്: അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളത്തിൽ 2024 വർഷത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു.
പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നീറ്റ് (യു.ജി) 2024 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിശ്ചിത സമയത്തിനകം സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ അന്തിമ മെഡിക്കൽ, ആയുർവേദ റാങ്ക് ലിസ്റ്റുകളാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ആഗസ്റ്റ് 14 ന് പ്രസിദ്ധീകരിച്ച താത്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികൾ സ്വീകരിച്ചശേഷമാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അലോട്ട്മെൻ്റിൻ്റെ വിവരങ്ങൾക്കും വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് www.cee.kerala.gov.in നിരന്തരം സന്ദർശിക്കേണ്ടതാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.