കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ എം.സി.എ.കോഴ്‌സ്
ആലപ്പുഴ പുന്നപ്ര കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ 2025-26 അധ്യായന വര്‍ഷം മുതല്‍ എം.സി.എ കോഴ്സ് ആരംഭിക്കുന്നു. എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടുകൂടി 60 സീറ്റാണ് അനുവദിച്ചിരിക്കുന്നത്.
എല്‍.ബി.എസ്.വെബ്സൈറ്റായ https://lbsapplications.kerala.gov.in/mca2025/ വഴി ജൂണ്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും. അത്യാധുനിക കമ്പ്യൂട്ടര്‍ ലാബുകള്‍, കോളേജ് ക്യാമ്പസില്‍ തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം എന്നിവ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846597311, 9447960387, 0477 2267311.




















