എം.ബി.ബി.എസ്, ബി.ഡി.എസ്. മൂന്നാംഘട്ട അലോട്ട്‌മെന്റ്

2024 വർഷത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒക്ടോബർ 16ന് പ്രസിദ്ധീകരിച്ച താത്ക്കാലിക മൂന്നാംഘട്ട അലോട്ട്‌മെന്റ് സംബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച സാധുവായ പരാതികൾ പരിഹരിച്ച ശേഷമാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.

അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജ്, അലോട്ട്‌മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾ നിർബന്ധമായും ഹോം പേജിൽ നിന്ന് അലോട്ടമെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ  മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസടച്ച് ഒക്ടോബർ 23 വൈകുന്നേരം നാല് മണിക്കുള്ളിൽ അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജിൽ പ്രോസ്‌പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി  പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in.
 

Leave a Reply

Your email address will not be published. Required fields are marked *