മാസ്റ്റർ ഓഫ് ഓപ്ടോമെട്രി കോഴ്സ് : സ്പോട്ട് അലോട്ട്മെന്റ്

2025 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഓപ്ടോമെട്രി കോഴ്സിന് അപേക്ഷ സമർപ്പിച്ച് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. 25 ന് രാവിലെ 10 ന് എൽ.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ അലോട്ട്മെൻ്റ് നടക്കും

താൽപര്യമുള്ളവർ എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരായി രാവിലെ 11 നകം രജിസ്റ്റർ ചെയ്യണം. അലോട്ട്മെന്റ് ലഭിക്കുന്നവർ അതത് കോളേജുകളിൽ 27 ന് നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.