അപ്ലൈഡ് സയന്‍സ് കോളേജ്: മന്ത്രി ബാലഗോപാൽ സ്ഥലം സന്ദര്‍ശിച്ചു
ഐ. എച്ച്. ആര്‍. ഡി.യുടെ ആഭിമുഖ്യത്തില്‍ കൊല്ലം കൊട്ടാരക്കരയില്‍ അപ്ലൈഡ് സയന്‍സ് കോളേജ് ആരംഭിക്കുന്നത്തിന്റെ പ്രാഥമിക നടപടികൾ പുരോഗമിക്കുന്നു. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ധനമന്ത്രി കെ. എന്‍. ബാലഗോപാലും കേരള സര്‍വകലാശാല അധികൃതരും ഐ. എച്ച്. ആര്‍. ഡി. പ്രതിനിധികളുമടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു.
തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി. എന്‍ജിനീയറിങ് കോളേജിനോട് ചേര്‍ന്ന് അക്കാഡമിക് ബ്ലോക്കും ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ ആന്‍ഡ് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററും ഒരു കോടി രൂപ ചെലവഴിച്ച് ഉടന്‍ നിര്‍മാണം ആരംഭിക്കാനും തീരുമാനമായി. ഡയറക്ടര്‍ പി.സുരേഷ് കുമാര്‍, കേരളാ യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജി. മുരളീധരന്‍, കെ.ബി. മനോജ്, ജെ.ജയരാജ്, എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ വി. ഭദ്രന്‍, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.