പി.എസ്.സി വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

കേരള പി.എസ്. സി വിവിധ തസ്തികകളില്‍ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം:  അസിസ്റ്റൻറ് പ്രൊഫസർ ഇൻ സംസ്കൃതം (കാറ്റ​ഗറി നമ്പർ 121/2023- 122/2023), അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)  (കാറ്റ​ഗറി നമ്പർ 123/2023), അസിസ്റ്റൻറ് എഞ്ചിനീയർ/ ഹെഡ് ട്രാഫ്റ്റ്സ്മാൻ (സിവിൽ) (കാറ്റ​ഗറി നമ്പർ 124/2023), മെഡിക്കൽ ഓഫീസർ (ആയുർവേദ) (കാറ്റ​ഗറി നമ്പർ 125/2023).

ലക്ചർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ആന്റ് ബിസിനസ് മാനേജ്മെന്റ് (കാറ്റ​ഗറി നമ്പർ 126/2023), സാനി‌ട്ടറി കെമിസ്റ്റ് (കാറ്റ​ഗറി നമ്പർ 127/2023), മെക്കാനിക് പോലീസ് കോൺസ്റ്റബിൾ (കാറ്റ​ഗറി നമ്പർ 128/2023), ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസലേറ്റർ (കാറ്റ​ഗറി നമ്പർ 129/2023), അക്കൗണ്ടന്റ് ഗ്രേഡ് III (കാറ്റ​ഗറി നമ്പർ 130/2023), ഷോഫർ ഗ്രേഡ് II (കാറ്റ​ഗറി നമ്പർ 131/2023), ഹോസ്പിറ്റലിറ്റി അസിസ്റ്റന്റ് (കാറ്റ​ഗറി നമ്പർ 132/2023), കുക്ക് (കാറ്റ​ഗറി നമ്പർ 133/2023), സ്റ്റോർ കീപ്പർ (കാറ്റ​ഗറി നമ്പർ 134/2023), അക്കൗണ്ടന്റ് (കാറ്റ​ഗറി നമ്പർ 135/2023).

ജനറല്‍ റിക്രൂട്ട്‌മെന്റ് ജില്ലാ തലം: ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (കാറ്റ​ഗറി നമ്പർ 136/2023), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (കാറ്റ​ഗറി നമ്പർ 137/2023), ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റ​ഗറി നമ്പർ 138/2023), ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റ​ഗറി നമ്പർ 139/2023), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റ​ഗറി നമ്പർ 140/2023), ഡ്രൈവർ ഗ്രേഡ് II (കാറ്റ​ഗറി നമ്പർ 141/2023).

സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലം: ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ്) (കാറ്റ​ഗറി നമ്പർ 142/2023)  ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇം​ഗ്ലീഷ് (കാറ്റ​ഗറി നമ്പർ 143/2023), വനിത അസിസ്റ്റൻറ് പ്രിസണർ ഓഫീസർ (കാറ്റ​ഗറി നമ്പർ 144/2023). സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ജില്ലാതലം : ഫാർമസിസ്റ്റ് ​​ഗ്രേഡ് II (കാറ്റ​ഗറി നമ്പർ 145/2023), കർക്ക് ടൈപ്പിസ്റ്റ് (കാറ്റ​ഗറി നമ്പർ 146/2023).

എന്‍സിഎ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം: അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (കാറ്റ​ഗറി നമ്പർ 147/2023- 149/2023) ഹയർസെക്കണ്ടറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക്  (കാറ്റ​ഗറി നമ്പർ 150/2023), ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് II  (കാറ്റ​ഗറി നമ്പർ 152/2023), മേറ്റ് (മൈൻസ്)  (കാറ്റ​ഗറി നമ്പർ 153/2023), മാർക്കറ്റിംഗ് ഓർഗനൈസർ (കാറ്റ​ഗറി നമ്പർ 154/2023), ജൂനിയർ അസിസ്റ്റൻറ്  (കാറ്റ​ഗറി നമ്പർ 155/2023),  ഫോർമാൻ (വുഡ് വർക്ക്ഷോപ്)  (കാറ്റ​ഗറി നമ്പർ 156/2023), പ്യൂൺ  (കാറ്റ​ഗറി നമ്പർ 157/2023),  ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ ഗ്രേഡ് III  (കാറ്റ​ഗറി നമ്പർ 158/2023),  ടൈപ്പിസ്റ്റ് ഗ്രേഡ് III  (കാറ്റ​ഗറി നമ്പർ 159/2023).

എന്‍സിഎ റിക്രൂട്ട്‌മെന്റ് ജില്ലാതലം: സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കാറ്റ​ഗറി നമ്പർ 160/2023), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (കാറ്റ​ഗറി നമ്പർ 161/2023- 167/2023).  അപേക്ഷ അയക്കേണ്ട മേല്‍വിലാസം www.keralapsc.gov.in പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം 15/07/2023 ലെ അസാധാരണ ഗസറ്റിലും15/07/2023 ലെ പി.എസ്.സി ബുള്ളറ്റിനിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെയും അപേക്ഷ സമര്‍പ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *