കീം 2025 : ഓൺലൈൻ അപേക്ഷാ തീയതി നീട്ടി

2025-26 വർഷത്തെ കേരള എഞ്ചിനീയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള (കീം- 2025) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുളള  അവസാന തീയതി മാർച്ച് 12 വൈകുന്നേരം 5 മണി വരെ നീട്ടി.

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ 2025 ഫെബ്രുവരി 20ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.