കീം- 2025: യോഗ്യതാ പരീക്ഷയുടെ മാർക്ക് പ്രസിദ്ധീകരിച്ചു
കീം -2025-ലെ എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് വിദ്യാർത്ഥികളുടെ മാർക്ക് സംബന്ധിച്ച വിവരങ്ങൾ പരിശോധനയ്ക്കായി www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂൺ 10 വൈകിട്ട് ആറ് വരെ വിദ്യാർത്ഥികൾക്ക് മാർക്ക് പരിശോധിക്കാം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2332120, 2338487.
ഓൺലൈനായി മാർക്ക് 10 വരെ സമർപ്പിക്കാം
കീം – 2025 ലെ എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. അവസാന തീയതി ജൂൺ 10 രാത്രി 11.59 മണിവരെയായി ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in ഫോൺ: 0471 2332120, 2338487.




















