കൊല്ലം ഗവ.മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ്
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ താൽക്കാലിക ഒഴിവുകളിലേക്ക് വാക്ക്–ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒക്ടോബർ 20 രാവിലെ 11 മണിക്ക് കൊല്ലം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ. ടി.സി.എം.സി രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ബിരുദം അഭികാമ്യം.
പ്രായപരിധി 40 വയസ്. വേതനം 45,000രൂപ. താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് ഫോട്ടോയും ഹാജരാക്കണം.