കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് ഒഴിവ്
എറണാകുളം കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ഒരു ഒഴിവുണ്ട്. മെഡിസെപ് പദ്ധതി മുഖേന ആറുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 45,000 രൂപ വേതനം ലഭിക്കും. മാര്‍ച്ച് ആറിന് രാവിലെ11ന് സൂപ്രണ്ടിന്റെ കാര്യാലയത്തിന് സമീപമുള്ള കണ്‍ട്രോള്‍ റൂമില്‍ അഭിമുഖം നടക്കും.രജിസ്‌ട്രേഷന്‍ രാവിലെ10.30 മുതല്‍11വരെ.ഫോണ്‍: 0484 2754000.




















