സിയാൽ ഡ്യൂട്ടി ഫ്രീയിൽ എം.ബി.എക്കാർക്ക് അവസരം
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ഉപകമ്പനിയായ സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂനിയർ മാനേജർ ട്രെയിനി – എംബിഎ (മാർക്കറ്റിംഗ്) – 5 ഒഴിവുകൾ, അസിസ്റ്റന്റ് മാനേജർ – എംബിഎ (മാർക്കറ്റിംഗ്,കുറഞ്ഞത് 5 വർഷത്തെ പരിചയം – 1 ഒഴിവ്) എന്നിവയാണ് തസ്തികകൾ
വിജ്ഞാപനം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും https://careers.cochindutyfree.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രം അപേക്ഷിക്കേണ്ടതാണ്. മറ്റേതെങ്കിലും രീതിയിൽ അപേക്ഷ സമർപ്പിക്കുന്നത് സ്വീകരിക്കുന്നതല്ല. അപേക്ഷയുടെ പ്രിന്റൗട്ടോ ഹാർഡ് കോപ്പിയോ സമർപ്പിക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ജുലായ് 7.