വടകര പോളീടെക്നിക്കിൽ തൊഴിൽ മേള ജനുവരി 4 ന്
കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി നാലിന് തൊഴില്‍മേള സംഘടിപ്പിക്കുന്നു.
വടകര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും വടകര മോഡല്‍ പോളിടെക്‌നിക്കിന്റെയും സഹകരണത്തോടുകൂടിയാണിത്. രാവിലെ 9.30 ന് വടകര മോഡല്‍ പോളിടെക്‌നിക്ക് ക്യാമ്പസ്സിലാണ് മേള. അഞ്ഞൂറിൽപ്പരം ഒഴിവുകളിലേക്ക് നിയമനം നടക്കും. ഇരുപതിലേറെ കമ്പനികളും പങ്കെടുക്കും.
വിവരങ്ങൾക്ക്: എംപ്ലോയബിലിറ്റി സെന്റര്‍ കോഴിക്കോട്- 0495 2370176, 2370178. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വടകര- 0496 2523039.