കളമശ്ശേരി ടൗൺ ഹാളിൽ 700 ഒഴിവുകളിലേക്ക് അഭിമുഖം

കൊച്ചിന്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ-മോ‍ഡൽ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബ൪ 21ന് രാവിലെ10 മുതല്‍ ഒന്നു വരെ വിവിധ തസ്തികകളിലേക്ക് ഇൻ്റർവ്യു നടത്തും. സ്വകാര്യ സ്ഥാപനങ്ങളിലെ 700 ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. ‍‌‍‍‍

ബിടെക് (കംപ്യൂട്ട൪ സയ൯സ്, ഇലക്ട്രോണിക്സ്), ബിസിഎ, എംസിഎ, എംബിഎ-ഫിനാ൯സ്, ബികോം, എം.കോം, എംഎ എക്കണോമിക്സ്, ഡിഗ്രി, പിജി, ഡിപ്ലോമ, പ്ലസ് ടു, ഐടിഐ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) തുടങ്ങിയ യോഗ്യതയുള്ളവർക്ക് ഇൻ്റർവ്യുവിൽ പങ്കെടുക്കാം.  ‍‌‍‍‍‍‍‍‍‍‍‍‍

കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലാണ് അഭിമുഖം. താല്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവ സഹിതം ugbkchi.emp@gmail.com എന്ന ഇമെയില്‍ വിലാസത്തിൽ അയച്ച് രജിസ്റ്റര്‍ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0484  2576756.

Leave a Reply

Your email address will not be published. Required fields are marked *