എം.ടെക് എൻജി. ബിരുദധാരികൾക്ക് ഇന്റേൺഷിപ്പ്
എൻജിനിയറിങ് വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യവികസനം ലക്ഷ്യമിട്ട് എം.ടെക് എൻവയോൺമെന്റൽ എൻജിനിയറിങ് ബിരുദം നേടിയ രണ്ട് പേർക്ക് സംസ്ഥാന ശുചിത്വ മിഷൻ ഓഫീസിൽ ഒരു വർഷ കാലയളവിലേക്ക് ഇന്റേൺഷിപ്പിന് അവസരമൊരുക്കും.
താത്പര്യമുള്ളവർ തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശം പബ്ലിക്ക് ഓഫീസ് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന റവന്യൂ കോംപ്ലക്‌സിലെ നാലാം നിലയിലുള്ള ശുചിത്വ മിഷൻ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇൻറ്റർവ്യൂവിൽ പങ്കെടുക്കുന്നതിന് നിർദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഏപ്രിൽ 24ന് രാവിലെ 10.15 ന് ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.suchitwamission.org