ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ ഡിഗ്രി പ്രവേശനം

കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 17 കോളേജുകളിലെ
ഡിഗ്രി പ്രവേശനത്തിനാണ്‌ അപേക്ഷ ക്ഷണിച്ചത്.

കോഴിക്കോട് (0495-2765154, 8547005044), ചേലക്കര (0488-4227181, 8547005064), കുഴൽമന്ദം (04922-285577, 8547005061), മലമ്പുഴ (0491-2530010, 8547005062), മലപ്പുറം (0483-2959175, 8547005043), നാദാപുരം (0496-2556300, 8547005056), നാട്ടിക (0487-2395177, 8547005057) തിരുവമ്പാടി (0495-2294264,8547005063), വടക്കാഞ്ചേരി (0492-2255061, 8547005042), വട്ടംകുളം (0494-2689655, 8547006802), വാഴക്കാട് (0483-2728070, 8547005055), അഗളി (04924-254699, 9447159505), മുതുവള്ളൂർ (0483-2963218, 8547005070), മീനങ്ങാടി (0493-6246446, 8547005077), അയലൂർ (04923-241766, 8547005029), താമരശ്ശേരി (0495-2223243, 8547005025), കൊടുങ്ങലൂർ (0480-2816270, 8547005078), എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്കാണ് 2023-24 അധ്യയന വർഷത്തിലെ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്.

കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിലാണ് ഓൺലൈൻ വഴി പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചത്. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 750/- രൂപ (എസ്.സി,എസ്.റ്റി 250/-രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭ്യമാക്കണം. വിശദ വിവരങ്ങൾക്ക് www.ihrd.ac.in

Leave a Reply

Your email address will not be published. Required fields are marked *