ശ്രീസ്വാതി തിരുനാൾ സംഗീത കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം ശ്രീസ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ 2025- 26 അധ്യയന വർഷത്തിൽ ഡാൻസ് (കേരള നടനം), വീണ, മൃദംഗം വിഭാഗങ്ങളിൽ ഒഴിവുള്ള തസ്തികകളിൽ അധ്യാപകരെ നിയമിക്കുന്നു.
ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഡാൻസ് (കേരള നടനം) വിഭാഗം ഉദ്യോഗാർഥികൾ മേയ് 23 ന് രാവിലെ 10 നും വീണ വിഭാഗം ഉദ്യോഗാർഥികൾ മേയ് 24 ന് രാവിലെ 10.30 നും കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം. എല്ലാ ഉദ്യോഗാർഥികളും അര മണിക്കൂർ നേ രത്തെ റിപ്പോർട്ട് ചെയ്യണം.