മഹാരാജാസ് കോളേജിൽ ജിയോളജി അധ്യാപക ഒഴിവ്

മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തിൽ 2025-26 അധ്യയന വർഷം അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: ജിയോളജി ബിരുദാനന്തര ബിരുദം, പി എച് ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന, പ്രവൃർത്തി പരിചയം അഭിലഷണീയം.

നിശ്ചിതയോഗ്യതയുള്ളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്‌ചർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ രേഖകളുമായി (ഒരു സെറ്റ് കോപ്പി സഹിതം) ജനുവരി 12 രാവിലെ 10.30 ന് നേരിട്ട് പ്രിൻസിപ്പലിൻ്റെ ഓഫീസിൽ ഹാജരാകേണ്ടതാണ്.  വിശദവിവരങ്ങൾക്ക് www.maharajas.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.