യൂണിവേഴ്സിറ്റി കോളേജിൽ ജിയോളജി അധ്യാപക നിയമനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് ജിയോളജി വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം ഒക്ടോബർ 15 ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടക്കും.

യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്.

ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 15 ന് രാവിലെ 10 മണിക്ക് മുമ്പായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *