ഡോ.കെ.പ്രതാപന് എലൈറ്റ് അക്കാഡമീഷ്യന്‍ അവാർഡ്
മഹാരാഷ്ട്രയിലെ കോലാപ്പൂർ ഡി.വൈ പാട്ടീൽ അഗ്രികൾച്ചർ ആൻ്റ് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ.കെ. പ്രതാപന് 2022- ലെ എലൈറ്റ് അക്കാഡമീഷൻ അവാർഡ്. ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സിൻ്റെതാണ് അവാർഡ്. വിവിധ രംഗങ്ങളിലെ അദ്ദേഹത്തിൻ്റെ സംഭാവനകൾ മാനിച്ചാണ് അവാർഡ്. കേരള കാർഷിക സർവ്വകലാശാല പ്രൊഫസർ, കേരളത്തിലെ ഹോർട്ടികൾച്ചർ മേഖലയുടെ വികസന പ്രവർത്തനം, കേരഫെഡ് ഹോർട്ടികോർപ്പ്, കേരള ഫീഡ്സ് ലിമിറ്റഡ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ഡയറക്ടർ, മാനേജിംഗ് ഡയറക്ടർ ,ഡയറക്ടർ ഓഫ് അഗ്രികൾച്ചർ (പ്രോജക്റ്റ് പ്ലാനിംഗ് ആൻഡ് മോണിറ്ററിംഗ്) തുടങ്ങിയ രംഗങ്ങളിലെ സേവനം മാനിച്ചാണ് അവാർഡ്.
2021 മുതൽ അദ്ദേഹം ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഡി.വൈ. പാട്ടീൽ അഗ്രികൾച്ചർ ആൻ്റ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായും ഡി.വൈ.പാട്ടീൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെയും മെഡിക്കൽ യൂണിവേഴ്സിറ്റിയുടെയും മാനേജ്മെന്റ് ബോർഡ് അംഗമായും പ്രവർത്തിച്ചു വരികയാണ്. എഫ്.എസ്.എസ്.എ.ഐ, മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ എന്നിവയുടെ സയൻ്റിഫിക്ക് പാനൽ അംഗമാണ്. കൊറിയയിലെ ഗ്രീൻ ക്ലൈമറ്റ് ഫണ്ട് യു.എസിലെ ഗൈഡ് പോയിന്റ് എന്നിവയുടെ ഉപദേശകനുമാണ്. തിരുവനന്തപുരം സ്വദേശിയാണ്.