കമ്പ്യൂട്ടർ സിസ്റ്റംസ് കസ്റ്റമർ സപ്പോർട്ട് എൻഞ്ചിനീയർ
ഐ. എച്ച്. ആർ. ഡി എറണാകുളം റീജിയണൽ സെന്റർ പ്രൊഡക്ഷൻ ആന്റ് മെയിന്റ്നൻസ് ഡിവിഷനിൽ കംപ്യൂട്ടർ സിസ്റ്റംസ് കംസ്റ്റമർ സപ്പോർട്ട് എൻഞ്ചിനീയറുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഗവ.അംഗീകൃത മൂന്നു വർഷത്തെ ഫുൾടൈം റഗുലർ ഡിപ്ലോമ / ബിടെക്. ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുമായി കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിൽ മാർച്ച് 29 ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം. ഫോൺ 7012153934.