കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിംഗ്: അപേക്ഷ ക്ഷണിച്ചു
ഗവ.ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്) കളമശ്ശേരിയിൽ നടത്തുന്ന ഒന്നരമാസം ദൈർഘ്യമുള്ള അഡ്വാൻസ്‌ഡ് ഷോർട്ട് ടേം കോഴ്സായ കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിംഗ് (ഓട്ടോകാട് ആൻഡ് ത്രിഡിഎസ് മാക്സ്) എന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ എ.വി.ടി.എസ്. കളമശ്ശേരിയിൽ നേരിട്ട് നൽകാവുന്നതാണ്. ഐ.ടി.ഐ ട്രേഡുകൾ (എൻ.ടി.സി/എൻ.എ.സി) പാസായവർക്കോ/ ഡിപ്ലോമ/ഡിഗ്രിയുള്ളവർക്കോ/വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാവുന്നതാണ്. ഫോൺ -0484-2557275, 9495323026




















