സിയാൽ കമ്പനി സെക്രട്ടറി: നവംബർ 6 വരെ അപേക്ഷിക്കാം

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഒക്ടോബർ 22 ന്  പ്രസിദ്ധീകരിച്ച കമ്പനി സെക്രട്ടറി തസ്തികയിലേക്കുള്ള ഒഴിവിലേക്ക് (CIAL/HR-R/2024/3) പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കാനുള്ള ഓൺലൈൻ സൗകര്യം സജ്ജമായി. ഓൺലൈനായി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളു. അവസാന തീയതി നവംബർ ആറാണ്. https://career.cial.aero/ എന്ന  കരിയർ ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. യോഗ്യതയുൾപ്പെടെയുള്ള മറ്റ് വിശദ വിവരങ്ങൾക്ക് www.cial.aero എന്ന സിയാലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *