കലവൂരില്‍ കയര്‍ ബോര്‍ഡിന്റെ കയര്‍ പരിശീലന കോഴ്‌സ്

കയര്‍ ബോര്‍ഡിന്റെ കീഴില്‍ ആലപ്പുഴ ജില്ലയിലെ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലന കേന്ദ്രത്തിലെ കയര്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സ്  (ഒരു വര്‍ഷം + 3 മാസം ഇന്റേൺഷിപ്പ്), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (6 മാസം + 1 മാസം ഇന്റേൺഷിപ്പ്) എന്നീ അധ്യയന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോം കലവൂരിലെ ദേശീയ കയര്‍ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. കൂടാതെ കയര്‍ ബോര്‍ഡിന്റെ വെബ് സൈററിലും ലഭ്യമാണ്. അപേക്ഷകള്‍ ഡിസംബര്‍ 20 ന് മുമ്പ് അസിസ്ററന്റ് ഡയറക്ടര്‍, കയര്‍ബോര്‍ഡ്, ദേശീയ കയര്‍ പരിശീലനകേന്ദ്രം (ഭാരതസര്‍ക്കാര്‍), കലവൂര്‍ പി.ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍:  0477- 2258067.