സിവിൽ സർവീസ് ഏകദിന ശില്പശാല 20 ന്
എറണാകുളം മഹാരാജാസ് കോളേജിലെ സിവിൽ സർവീസ് ക്ലബ്, കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ എന്നിവയുടെ നേതൃത്വത്തിൽ ഫെബ്രുവരി 20 ന് സിവിൽ സർവീസ് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ജി.എൻ. ആർ ഹാളിൽ നടക്കുന്ന പരിപാടി രാവിലെ പത്തിന് അസിസ്റ്റന്റ് കളക്ടർ ആൻജിത് സിംഗ് ഉദ്‌ഘാടനം ചെയ്യും.
രണ്ട് മണിക്ക് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഉമേഷ് ഗോയൽ കുട്ടികളുമായി സംവദിക്കും. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, ലീഡ്സ് തിരുവനന്തപുരം എന്നിവിടങ്ങളിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും.