സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരത്തുള്ള കിലെ-ഐ.എ.എസ് അക്കാദമിയില്‍ 2025-26 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പൊതു വിഭാഗ വിദ്യാര്‍ത്ഥികളുടെ ഫീസ് 50000 ആണ്. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം ഫീസിളവ് ഉണ്ട്.

ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ലിങ്കിനും www.kile.kerala.gov.in/kileiasacademy വെബ്സൈറ്റ് സന്ദര്‍ശിക്കാം. കൂടാതെ kilecivilservice@gmail.com ലേക്ക് ഇമെയില്‍ ചെയ്യുകയോ 8075768537 നമ്പരിലേക്ക് വാട്‌സാപ്പ് ചെയ്യുകയോ 0471-2479966, 8075768537 നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *